കാര്‍ മറിഞ്ഞ് യുവാവിന് പരിക്ക്


അമ്പലത്തറ: കാര്‍ മറിഞ്ഞ് യുവാവിന് പരിക്ക്. ഇന്നലെ രാത്രി കോട്ടപ്പാറ വളവില്‍ കാര്‍ മറിഞ്ഞ് കൊവ്വല്‍പള്ളിയിലെ അബ്ദുള്‍ഖാദറിന്റെ മകന്‍ ഫര്‍ഹാനാണ് (28) പരിക്കേറ്റത്. ഫര്‍ഹാനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ഗള്‍ഫില്‍നിന്നെത്തിയ ഫര്‍ഹാന്‍ മറ്റ് മൂന്ന് സുഹൃത്തുക്കളോടൊപ്പം പാറപ്പള്ളിയിലേക്ക് പോകുമ്പോഴാണ് അപകടം. ഫര്‍ഹാനാണ് സ്വിഫ്റ്റ് കാര്‍ ഓടിച്ചിരുന്നത്. അപകടം ഉണ്ടായ ഉടന്‍ കാറിന്റെ നമ്പര്‍പ്ലേറ്റ് നീക്കം ചെയ്തു. ഇത് നാട്ടുകാരില്‍ ദുരൂഹതവളര്‍ത്തി.

Post a Comment

0 Comments