പാലിയേറ്റീവ് കൈകഴുകാന്‍ സൗകര്യം ഏര്‍പ്പെടുത്തി


കാഞ്ഞങ്ങാട്: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് വേണ്ടി സര്‍ക്കാര്‍ നടത്തുന്ന ബ്രൈക്ക് ദ ചെയ്ന്‍ എന്ന ക്യാമ്പയിന്റെ ഭാഗമായി പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയില്‍ കൈ കഴുകാന്‍ വെള്ളവും ഹാന്‍ഡ വാഷും സ്ഥപിച്ചു.
പാലിയേറ്റീവ് കെയര്‍ സൊസൈറ്റി രക്ഷാധികാരി എം. ശ്രീകണ്ഠന്‍നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.വി.വി. പ്രകാശന്‍ അധ്യക്ഷനായി. ഡോ. സ്വാതിരാമന്‍ വാമന്‍, കെ. ഗോ കുലാനന്ദന്‍, ഡോ.ശ്രീജി ത്ത് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments