റിയല്‍ യുവതിയുടെ കുടുംബം കലക്കാന്‍ വില്ലനായത് ഫയര്‍മാന്‍


കാഞ്ഞങ്ങാട്: സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിയായ യുവതിയുടെയും ഭര്‍ത്താവ് ഓട്ടോറിക്ഷാഡ്രൈവറുടെയും കുടുംബം കലക്കിയത് ഫയര്‍മാനെന്ന് ആരോപണം.
തോയമ്മലിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ സന്തോഷ് -ലിജിത ദമ്പതികളുടെ കുടുംബം കലക്കാനാണ് ഫയര്‍മാന്‍ വില്ലനായി പ്രവര്‍ത്തിച്ചത്. സന്തോഷ്-ലിജിത ദമ്പതികള്‍ക്ക് ഏഴുവയസുള്ള പെണ്‍കുട്ടിയുണ്ട്. ഒരുമാസമായി ലിജിത സ്വന്തം വീട്ടിലാണ് താമസം. ഇതിനിടയിലാണ് വില്ലന്‍ കഥാപാത്രത്തിന്റെ റോള്‍ പുറത്തുവന്നത്. പഠിക്കുന്ന കാലത്തുതന്നെ ഇരുവരും നേരിയ അടുപ്പത്തിലായിരുന്നുവത്രെ. സന്തോഷ് കഴിഞ്ഞദിവസം ലിജിത ജോലിചെയ്യുന്ന കാഞ്ഞങ്ങാട്ടെ റിയല്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ കയറി രണ്ട് പൊട്ടിച്ചു. ഇതോടെയാണ് സംഭവങ്ങള്‍ ഓരോന്നായി പുറത്തുവരാന്‍ തുടങ്ങിയത്. ഫയര്‍മാന് ഭാര്യയും മക്കളുമുണ്ട്.

Post a Comment

0 Comments