തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കണം- എന്‍.ടി.യു.സി


നീലേശ്വരം: നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ 5000 രൂപയായും വിവാഹ ധനസഹായം 25000 രൂപയായും വര്‍ദ്ധിപ്പിക്കണമെന്ന് നാഷണല്‍ ട്രേഡ് യൂണിയന്‍ സെന്റര്‍ (എന്‍.ടി.യു.സി) കാസര്‍കോട് ജില്ലാ വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
വ്യാപാരഭവന്‍ ഹാളില്‍ ടി.കെ.ശ്രീനിവാസന്‍ ആചാരിയുടെ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.രംഗസ്വാമി ആചാരി ഉല്‍ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഹരികുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ടി.കെ ശ്രീനിവാസന്‍ ആചാരി അദ്ധ്യക്ഷത വഹിച്ചു. ശശിമുള്ളൂല്‍, രവി കോട്ടുമൂല, രജിതാ രാമചന്ദ്രന്‍ ,വിജയകുമാര്‍ വൈനിങ്ങാല്‍ എന്നിവര്‍ പ്രസംഗിച്ചു. പി വി തമ്പാന്‍ സ്വാഗതവും പി.മോഹനന്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി ടി.കെ.ശ്രീനിവാസന്‍ ആചാരി (പ്രസിഡന്റ്), പി.മോഹനന്‍, പി.ചന്ദ്രന്‍ (വൈസ് പ്രസിഡന്റുമാര്‍), പി .വി തമ്പാന്‍ (സെക്രട്ടറി), രവി. കോട്ടുമൂല, രജനി മൂന്നാംകുറ്റി (ജോ: സെക്രട്ടറി) വിജയകുമാര്‍ വൈനിങ്ങാല്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

0 Comments