മതമൈത്രിയുടെ സന്ദേശമുയര്‍ത്തി കലവറ നിറക്കല്‍ ഘോഷയാത്ര


കാഞ്ഞങ്ങാട്: നാടിന്റെ മതമൈത്രിയുടെ ഉത്തമ ഉദാഹരണമായി ദേവാലയത്തിന്റെ കലവറ നിറക്കല്‍ ഘോഷയാത്ര.
കവ്വായി വിഷ്ണുമൂര്‍ത്തി ദേവാലയ ഒറ്റക്കോല മഹോല്‍സവത്തിന്റെ ഭാഗമായി നടന്ന കലവറ നിറക്കല്‍ ഘോഷയാത്രയാണ് മത സൗഹാര്‍ദ്ദത്തിന്റെ മാതൃകയുമായി വേറിട്ട് നിന്നത്. ഒറ്റക്കോല മഹോല്‍സവത്തിന്റെ ഭാഗമായി തെരുവത്ത് അറയില്‍ ഭഗവതി ദേവാലയത്തില്‍ നിന്നും പുറപ്പെട്ട കലവറ നിറക്കല്‍ ഘോഷയാത്ര കൂളിയങ്കാലില്‍ എത്തിയപ്പോഴാണ് കൂളിയങ്കാല്‍ മുസ്ലീം ജമാ അത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണമൊരുക്കി സാഹോദര്യത്തിന്റെ മാതൃക കാട്ടിയത്. ഘോഷയാത്രയില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും ശീതള പാനീയവും വിതരണം ചെയ്തു. കൂളിയങ്കാല്‍ മുസ്ലീം ജമാ അത്ത് കമ്മിറ്റി ഭാരവാഹികളായ ടി.അബൂബക്കര്‍ ഹാജി, പി.കെ.അബ്ദുള്‍സലാം, ടി.മുഹമ്മദ് കുഞ്ഞി, എം.ഹമീദ്, സി.കെ.കുഞ്ഞാമദ്, ടി.ഖാദര്‍, പി.കെ.മജീദ്, ദേവാലയ മാനേജിങ്ങ് കമ്മിറ്റി ഭാരവാഹികളായ എച്ച്.പി.ഭാസ്‌കര ഹെഗ്‌ഡെ, കെ.ബാബുരാജന്‍, എ.ശ്രീകുമാര്‍, സി.രാധാകൃഷ്ണന്‍, കെ.ശ്രീജിത്ത്, എല്‍.അശോക് ഹെഗ്‌ഡെ എന്നിവര്‍ നേതൃത്വം നല്‍കി. ഉത്സവാഘോഷങ്ങളില്‍ തങ്ങ ളുടെ സജീവ പങ്കാളിത്തം ഉണ്ടാവുമെന്ന വാഗ്ദാനവും നല്‍കിയാണ് ജമാ അത്ത് കമ്മിറ്റി കലവറ ഘോഷയാത്രയെ യാത്രയാക്കിയത്.

Post a Comment

0 Comments