ചെറുപുഴ : കഴിഞ്ഞ വര്‍ഷത്തെ പ്രളയകാലത്തു റോഡിലേക്ക് ഇടിഞ്ഞു വീണ മണ്‍കൂന നീക്കം ചെയ്യാന്‍ തുടങ്ങി.മലയോരത്തെ ഏറ്റവും പ്രധാന റോഡായ ചെറുപുഴ-പയ്യന്നൂര്‍ റൂട്ടിലെ കുണ്ടംതടം ഭാഗത്ത് റോഡിലേക്ക് ഇടിഞ്ഞു വീണ മണ്‍കൂന നീക്കുന്ന പ്രവര്‍ത്തിക്കാണ് തുടക്കമായത്.
കോഴിക്കോട്ടെ കെ.പി.രാമകൃഷ്ണനാണ് മണ്ണ് നീക്കി സംരക്ഷണ ഭിത്തി നിര്‍മ്മിക്കാന്‍ കരാര്‍ എടുത്തത്. സംരക്ഷണഭിത്തിയുടെ നിര്‍മ്മാണത്തിന് 22 ലക്ഷം രൂപയും, ജിഎസ്ടിയായി 3 ലക്ഷം രൂപയും ഉള്‍പ്പെടെ 25 ലക്ഷം രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്.മൂന്നര മീറ്റര്‍ ഉയരത്തിലും 70 മീറ്റര്‍ നീളത്തിലുമാണ് സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നത്.കഴിഞ്ഞ ഓഗസ്റ്റ് 10നുണ്ടായ കനത്ത മഴയിലാണു കുണ്ടംതടം ഭാഗത്തു കൂറ്റന്‍ മണ്‍തിട്ട റോഡിലേക്ക് ഇടിഞ്ഞു വീണത്. അതോടെ റോഡിന്റെ പകുതിഭാഗം മണ്ണിനടിയിലാകുകയും, സമീപത്തെ വില്ലന്താനം ബേബി, റോയി കൊച്ചുപറമ്പില്‍ എന്നിവരുടെ വീടുകളും കെഎസ്ഇബിയുടെ 110 കെവി സബ്സ്റ്റേഷനിലേക്കുള്ള കൂറ്റന്‍ ടവറും അപകട ഭീഷണിലായി. തുടര്‍ന്നു വീട്ടുകാരെ സമീപത്തുള്ള മറ്റു വീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഇടിഞ്ഞു വീണ മണ്ണ് നീക്കി സംരക്ഷണഭിത്തി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് വീട്ടുടമകളും ജനപ്രതിനിധികളും മാസങ്ങളായി പല ഓഫീസുകളും കയറിയിറങ്ങി നടക്കുകയായിരുന്നു. ഒടുവില്‍ ഏഴു മാസത്തിന് ശേഷമാണ് പൊതുമരാമത്ത് വകുപ്പ് പണം അനുവദിച്ചത്. മണ്തിട്ടയ്ക്കൊപ്പം ഒട്ടേറെ മരങ്ങളും റോഡിലേക്ക് കടപുഴകി വീണിരുന്നു. അതോടെ ഇതുവഴിയുള്ള വാഹന ഗതാഗതവും തടസ്സപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തില്‍ മരം മുറിച്ചുനീക്കിയാണു റോഡിന്റെ ഒരു ഭാഗത്തു കൂടി ഗതാഗതം പുന:സ്ഥാപിച്ചത്. കൊടുംവളവുള്ള പ്രദേശമായതിനാല്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായിരുന്നു. മണ്ണ് നീക്കിയാലുടന്‍ സംരക്ഷണഭിത്തി നിര്‍മ്മാണം ആരംഭിക്കും. മൂന്നര മീറ്റര്‍ ഉയരത്തില്‍ കോണ്‍ക്രീറ്റ് ചെയ്യണമെന്നാണ് കരാറിലുള്ളത.്
0 Comments