കമല്‍നാഥ് രാജിവെച്ചു


ന്യൂഡല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാജിവച്ചു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തിയെന്ന മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് പത്രസമ്മേളനത്തില്‍ പറഞ്ഞു. കോടിക്കണക്കിന് രൂപ മുടക്കിയാണ് ബിജെ തന്റെ എംഎല്‍എമാരെ രാജിവയ്പ്പിച്ചത്. ജനാധിപത്യ മൂലങ്ങള്‍ ലംഘിച്ച ബിജെപി ജനങ്ങളെ വഞ്ചിച്ചുവെന്നും കമല്‍നാഥ് പറഞ്ഞു.
15 മാസം സംസ്ഥാനത്തെ ശരിയായ ദിശയില്‍ നയിക്കാനാണ് ശ്രമിച്ചത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഉയര്‍ന്നു വന്ന മധ്യപ്രദേശിനെ കുറിച്ച് ബിജെപിക്ക് അസൂയയായിരുന്നു. എന്റെ സര്‍ക്കാര്‍ തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടില്ല. അഞ്ചു വര്‍ഷത്തേക്കാണ് ജനങ്ങള്‍ ഞങ്ങള്‍ക്ക് അധികാരം നല്‍കിയത്. എന്നാല്‍ അധികാരത്തില്‍ കയറിയ ആദ്യം ദിനം മുതല്‍ ബിജെപി ഞങ്ങളെ ഉന്നം വച്ചു തുടങ്ങി.

Post a Comment

0 Comments