ഭാര്യ മരിച്ച മനോവിഷമത്തില്‍ ഭര്‍ത്താവ് തൂങ്ങിമരിച്ചു


കാസര്‍കോട്: ഭാര്യ മരണപ്പെട്ട മനോവിഷമത്തില്‍ ഭര്‍ത്താവ് തൂങ്ങിമരിച്ചു.
മുള്ളേരിയ പിണ്ടികൈയിലെ കുഞ്ഞണ്ണ ഷെട്ടി (89)യെയാണ് വീട്ടുവരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഭാര്യ രത്‌ന ഒരുമാസം മുമ്പ് മരണപ്പെട്ടിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുഞ്ഞണ്ണ ഷെട്ടിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മക്കള്‍: രാമചന്ദ്രഷെട്ടി (ഹോട്ടല്‍ ജീവനക്കാരന്‍, മംഗളൂരു), ജഗന്നാഥ ഷെട്ടി (റിപോര്‍ട്ടര്‍, ഹൊസദിഗന്ധ), രാധാകൃഷ്ണ ഷെട്ടി (വ്യാപാരി, മുള്ളരിയ), യശോദ. മരുമക്കള്‍: മോഹന (മുള്ളേരിയ), കസ്തൂരി, ജ്യോതി, ജയന്തി. സഹോദരങ്ങള്‍: രാമയ്യ ഷെട്ടി, ദേവകി, പരേതരായ നാരായണ ഷെട്ടി, മുത്തക്ക, ചോമക്ക.

Post a Comment

0 Comments