വത്തക്ക ജ്യൂസില്‍ രാസവസ്തു; ആരോഗ്യവിഭാഗം കട അടപ്പിച്ചു


കാഞ്ഞങ്ങാട്: മധുരവും രുചിയും വര്‍ദ്ധിപ്പിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് വത്തക്ക ജ്യൂസ് കച്ചവടം.
നാളുകളായി കാഞ്ഞങ്ങാട് വ്യാപാര ഭവന് സമീപം വത്തക്കയും വത്തക്കജ്യൂസും കച്ചവടം നടത്തിവരികയായിരുന്നു ഇസ്മിയിലിനെ കഴിഞ്ഞ ദിവസം ഫുഡ് സേഫ്റ്റി വിഭാഗം പിടികൂടി അടപ്പിച്ചു.
വത്തക്ക ജ്യൂസില്‍ കലര്‍ത്താന്‍ സൂക്ഷിച്ചിരുന്ന രാസവസ്തുക്കളും വത്തക്ക ജ്യൂസിന്റെ സാമ്പിളും ഫുഡ്‌സേഫ്റ്റി വിഭാഗം കസ്റ്റഡിയിലെടുത്തു. ഏതാനും വിദ്യാര്‍ത്ഥികളാണ് വത്തക്ക ജ്യൂസില്‍ രാസവസ്തുക്കള്‍ കലര്‍ത്തുന്നത് കണ്ടെത്തിയത്. ജ്യൂസില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയാല്‍ മധുരവും രുചിയും അറിയാന്‍ ഇസ്മയില്‍ അത് രുചിച്ചുനോക്കാറില്ല. പകരം ജ്യൂസ് കുടിക്കാനെത്തുന്ന ഉപഭോക്താക്കളോട് മധുരം മതിയോ എന്ന് ആരായും. മധുരം കുറവാണെന്ന് പറഞ്ഞാല്‍ കടയുടെ പിന്നില്‍ ഒളിപ്പിച്ചിട്ടുള്ള രാസവസ്തു ജ്യൂസ് ബക്കറ്റിന് മുകളില്‍ വിതറും. ഇതിന് ശേഷവും ഉപഭോക്താക്കളോട് രുചിച്ചുനോക്കാന്‍ ഇസ്മയില്‍ ആവശ്യപ്പെടുകയാണ് പതിവ്. മാരകമായ രോഗങ്ങള്‍ക്ക് കാരണമാക്കുന്നതാണ് ഇലക്‌ട്രോ പേറ്റിങ്ങിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍. കാല്‍നൂറ്റാണ്ടായി ഇസ്മയില്‍ ഇവിടെ വത്തക്ക കച്ചവടവും ജ്യൂസ് കച്ചവടവും നടത്തുന്നുണ്ട്. ദിവസവും നൂറുകണക്കിനാളുകള്‍ വിശപ്പകറ്റാനും ദാഹമകറ്റാനും ഇസ്മയിലിന്റെ കടയിലെത്തുന്നുണ്ട്. ഒരു തവണ ഇസ്മയില്‍ പാര്‍ലമെന്റിലേക്ക് സ്വതന്ത്രനായി മത്സരിച്ചിരുന്നു.

Post a Comment

0 Comments