ബോധവത്ക്കരണ ക്ലാസ്


മടിക്കൈ: കൊറോണയെ പേടിക്കരുത് പ്രതിരോധിക്കാം എന്ന വിഷയം ആസ്പദമാക്കി മടിക്കൈ പബ്ലിക്ക് റീഡിംഗ് റൂം ആന്റ് ലൈബ്രറി ഗുരുസംഗമം പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പ്രസിഡണ്ട് വി.ചന്തു അധ്യക്ഷം വഹിച്ചു. എ.ശ്രീകുമാര്‍ ക്ലാസ് കൈകാര്യം ചെയ്തു. സുകുമാരന്‍ കണ്ണോത്ത്, അനില്‍കുമാര്‍ നീരളി, എം.നാരായണന്‍ നായര്‍, സുബ്രഹ്മണ്യന്‍ നാദക്കോട്, ഏ.വി.രാഘവന്‍, സി.ഗോപിനാഥന്‍, രാജന്‍.ടി, പി.വി.കമലാക്ഷി, ഹരിപ്രിയ.പി, ബാലാമണി.പി, സി.മൊയ്തു, ടി.കൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഗ്രന്ഥാലയ സെക്രട്ടറി എ.നാരായണന്‍ മാസ്റ്റര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി എം.രമേശന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments