കാഞ്ഞങ്ങാട്:സമൂഹത്തില്‍ സര്‍വ്വമേഖലയിലും പുരുഷനെപോല തുല്ല്യത ലഭിക്കേണ്ടത്ത് വര്‍ത്തമാനകാലത്തിന്റെ ആവശ്യമാണെന്ന് പിലിക്കോട് സയന്റിസ്റ്റ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ പ്രൊ:ടി.വനജ അഭിപ്രായപ്പെട്ടു.
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.ശമ്പളക്കാരായ വനിതകളുടെ ശമ്പളത്തിനേക്കാള്‍ കൂടിയ മൂല്യം വീട്ടമ്മമാരുടെ പ്രയത്നത്തിന് കൂലി നിശ്ചയിച്ചാല്‍ ഉണ്ടാകും നികുതി ഉപയോഗിച്ചാണ് നമ്മള് ശമ്പളം പറ്റുന്നത് എന്നതുകൊണ്ട് തന്നെ നമ്മുടെ പ്രവര്‍ത്തനവും ജനങ്ങളോടുള്ള കടപ്പാടാണെന്നും ഐക്യരാഷ്ട്രസംഘടന പ്രത്യേക ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് വനിതാ ദിനം പ്രഖ്യാപിച്ചതെന്നും ഡോ:വനജ അഭിപ്രായപ്പെട്ടു.
കാഞ്ഞങ്ങാട് കാരാട്ട് വയല്‍ പെന്ഷന് ഭവനില്‍ നടന്ന ചടങ്ങില്‍ ജില്ല വനിതാ കമ്മിറ്റി കണ്‍വീനര്‍ പി.സി.പ്രസന്ന അദ്ധ്യക്ഷം വഹിച്ചു.സംസ്ഥാന കൗണ്‍സിലര്‍(നീലേശ്വരം ബ്ലോക്ക്) ടി.വി.സരസ്വതി കുട്ടി, ജില്ലാ കമ്മിറ്റി മെമ്പര്‍ കെ.പി.ശാന്തകുമാരി,കാസര് ഗോഡ് ടൗണ്‍ വനിതാ കണ്‍വീനര്‍ ഷെരീഫ, കാറഡുക്ക ബ്ലോക്ക് വനിതാ കണ്‍വീനര്‍ എം.മാധവി തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ മഹിളാരത്ന പുരസ്കാരം ലഭിച്ച ഡോ: ടി.വനജയെ യൂണിയന് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കൃഷ്ണന് ആദരിച്ചു. ജില്ലാ കമ്മിറ്റി മെമ്പര്‍ എം.വി.യശോദ സ്വാഗതവും,മഞ്ചേശ്വരം ബ്ലോക്ക് വനിതാ കണ്‍വീനര്‍ പി.ആര്.പാര്‍വ്വതി നന്ദിയും പറഞ്ഞു.
0 Comments