കൊറോണ തടയാന്‍ മാവുങ്കാലില്‍ ഹാന്റ് വാഷിംങ്ങ് ബൂത്ത് സ്ഥാപിച്ചു


മാവുങ്കാല്‍: കോവിഡ് 19 കൊറോണ വൈറസിനെതിരെ ബോധവല്‍ക്കരണവുമായി ആനന്ദാശ്രമം ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ രംഗത്ത്. ഇതിന്റെ ഭാഗമായി മാവുങ്കാല്‍ ടൗണില്‍ ഹാന്റ് വാഷിംങ്ങ് സൗകര്യം ഏര്‍പ്പെടുത്തി.
അജാനൂര്‍ പഞ്ചായത്ത് അംഗം പി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ആനന്ദാശ്രമം ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് വി.ശ്രീജിത്ത് കുമാര്‍ അദ്ധ്യക്ഷനായി. ആനന്ദാശ്രമം പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.ആര്‍.സന്തോഷ് കുമാര്‍ കോറോണ വൈറസ് വിപത്തിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തി.
വ്യാപാരി വ്യവസായി ഏകോപന സമിതി മാവുങ്കാല്‍ യൂണിറ്റ് പ്രസിഡണ്ട് ആര്‍. ലോഹിദാക്ഷന്‍, ലയണ്‍സ് ഡിസ്ടിക്റ്റ് ക്യാബിനറ്റ് സെക്രട്ടറി കെ.വി.സതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ക്ലബ്ബ് സെക്രട്ടറി ജനാര്‍ദ്ദനന്‍ സ്വാഗതവും, ട്രഷറര്‍ കെ.ചന്ദ്രഭാനു നന്ദിയും പറഞ്ഞു.

Post a Comment

0 Comments