ആടിനെചൊല്ലി വീട്ടമ്മയെ കടിച്ച് പരിക്കേല്‍പ്പിച്ചതിന് കേസ്


കാഞ്ഞങ്ങാട്: ആടിനെചൊല്ലി വീട്ടമ്മയെ കവിളില്‍കടിച്ചും വടികൊണ്ടടിച്ചും മാന്തിയും പരിക്കേല്‍പ്പിച്ചതിന് യുവതികള്‍ക്കെതിരെ കേസ്.
ആവിക്കരയിലെ അസിനാറിന്റെ ഭാര്യ ഖദീജയെ (60) അക്രമിച്ചതിനാണ് അവിക്കര ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സനിലിന്റെ ഭാര്യ ജെസി, മനോജിന്റെ ഭാര്യ സീമ എന്നിവര്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം ഖദീജയുടെ ആട് ഇവരുടെ പച്ചക്കറി കൃഷി നശിപ്പിച്ചത് ചോദ്യം ചെയ്താണ് ഇരുവരും ചേര്‍ന്ന് ഖദീജയെ അക്രമിച്ചത്.

Post a Comment

0 Comments