കൗണ്‍സിലര്‍ രമണിക്ക് നഗരസഭയുടെ ആദരാഞ്ജലി


കാഞ്ഞങ്ങാട്: ഇന്നലെ അന്തരിച്ച കാഞ്ഞങ്ങാട് നഗരസഭ മുപ്പത്തിരണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ എം.രമണിക്ക് ഇന്ന് രാവിലെ ചേര്‍ന്ന പ്രത്യേക നഗരസഭ കൗണ്‍സില്‍ യോഗം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
വാര്‍ഡിന്റെ വികസന കാര്യങ്ങളിലും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളിലും നിറസാന്നിദ്ധ്യമായിരുന്നു രമണിയെന്ന് ചെയര്‍മാനും കൗണ്‍സിലര്‍മാരും അനുസ്മരിച്ചു. തനിക്ക് വന്നുപ്പെട്ട രോഗത്തിന്റെ തീവ്രത അറിയാമായിരുന്നിട്ടും അതു വകവെയ്ക്കാതെ കുടുംബശ്രീയുടെ സി.ഡി.എസിനെ മുന്നോട്ട് കൊണ്ടുപോകാന്‍ രമണിക്ക് സാധിച്ചിരുന്നെന്നും കൗണ്‍സില്‍ യോഗം അനുസ്മരിച്ചു. ചെയര്‍മാന്‍ വി.വി.രമേശന്‍ അദ്ധ്യക്ഷം വഹിച്ചു.വിവിധ കക്ഷി നേതാക്കളായ കെ.മുഹമ്മദ് കുഞ്ഞി, സി.കെ. വത്സലന്‍, എം.എം. നാരായണന്‍, എല്‍. സുലൈഖ, എം. പി.ജാഫര്‍, ഗംഗാരാധാകൃഷ്ണന്‍, എന്‍. ഉണ്ണികൃഷ്ണന്‍, മഹമ്മൂദ് മുറിയനാവി, അജയകുമാര്‍ ടി.വി, നഗരസഭ സെക്രട്ടറി എം.കെ ഗിരീഷ് എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments