അരൂജ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപാധികളോടെ പരീക്ഷ എഴുതാന്‍ അനുമതി


കൊച്ചി: അരൂജ സ്‌കൂളിലെ 29 വിദ്യാര്‍ത്ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ ഉപാധികളോടെ ഹൈക്കോടതി അനുമതി നല്‍കി.
ഇനിയുള്ള മൂന്ന് പരീക്ഷകള്‍ എഴുതാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം മാര്‍ച്ച് 4,14,18 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എഴുതാം.
അതേസമയം, പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയെങ്കിലും കേസിലെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കരുതിയാണ് ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചത്. അരൂജ സ്‌കൂളിന് സി.ബി. എസ്.സി മാനദണ്ഡപ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് സി.ബി.എസ്.സി അധികൃതര്‍ കോടതിയെ അറിയിച്ചു.
സി.ബി.എസ്.ഇ അംഗീകാരമില്ലെന്നതു മറച്ചുവച്ച് 29 വിദ്യാര്‍ത്ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ അവസരം നിഷേധിച്ച് വഞ്ചിച്ചെന്ന കേസില്‍ അരുജാസ് ലിറ്റില്‍ സ്റ്റാര്‍ സ്‌കൂള്‍ നടത്തിപ്പുകാരെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

Post a Comment

0 Comments