ബാബു എം ജോസഫിന്റെ നിലഗുരുതരം


കാഞ്ഞങ്ങാട്: എല്‍.ഐ. സി ഡവലപ്പ്‌മെന്റ് ഓഫീസര്‍ കാഞ്ഞങ്ങാട് ദുര്‍ഗാ ഹൈസ്‌കൂളിന് സമീപത്തെ ബാബു എം ജോസഫിന്റെ നിലഗുരുതരം.
ഏതാനും ദിവസങ്ങളായി എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബാബു. ഒരുകൊല്ലം മുമ്പ് ലേക്‌ഷോറില്‍ മാസങ്ങളോളം ചികിത്സ നടത്തി ഒരുമാസം മുമ്പ് അസുഖം കുറഞ്ഞ് കാഞ്ഞങ്ങാട്ട് തിരിച്ചെത്തുകയും എല്‍.ഐ.സിയില്‍ ജോലിതുടങ്ങുകയും ചെയ്തിരുന്നു. ഒരാഴ്ച മുമ്പ് വൈദ്യപരിശോധനയ്ക്കാണ് വീണ്ടും എറണാകുളത്തേക്ക് പോയത്. എന്നാല്‍ രണ്ടുദിവസം മുമ്പ് ആരോഗ്യസ്ഥിതി മോശമാവുകയാണുണ്ടായത്. ഇരിട്ടി പുറവയല്‍ മണ്ഡപത്തില്‍ കുടുംബാംഗമാണ് ബാബു എം ജോസഫ്. കാഞ്ഞങ്ങാട് വൈസ്‌മെന്‍സ് ക്ലബ്ബിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളും കാഞ്ഞങ്ങാട് വൈ.എം.സി.എയുടെ എക്‌സിക്യുട്ടീവ് കമ്മറ്റി അംഗവുമാണ്. ഫെഡറല്‍ ബാങ്ക് മാനേജര്‍ ഇന്ദുവാണ് ഭാര്യ. ഏകമകള്‍ അതുല്യബാബു മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് മെഡിക്കല്‍ കോളേജില്‍ അവസാനവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയാണ്.

Post a Comment

0 Comments