കൂടിക്കാഴ്ച മാറ്റി


കാസര്‍കോട്: കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജില്‍ ലൈബ്രറി അറ്റന്‍ഡര്‍ തസ്തികയിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി മാര്‍ച്ച് 17 ന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റി വെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.
കാസര്‍കോട്: എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കായി നടപ്പിലാക്കിവരുന്ന കൈവല്യ സ്വയം തൊഴില്‍ പുനരധിവാസ പദ്ധതിയിലേക്ക് ജില്ലയിലെ ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ പരിഗണിക്കുന്നതിന് മാര്‍ച്ച് 18, 19 തീയതികളില്‍ നടത്താനിരുന്ന ജില്ലാതല സമിതിയുടെ കൂടിക്കാഴ്ച മാറ്റി വെച്ചു.
പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്ന് ജില്ലാ എംപ്‌ളോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു

Post a Comment

0 Comments