പടുപ്പ്: അളവില്‍ കൂടുതല്‍ മദ്യം കടത്തുകയായിരുന്ന ഒരാളെ എക്സൈസ് സംഘം പിടികൂടി.
പടുപ്പിലെ ഓട്ടോഡ്രൈവര്‍ എ.ജെ.ജെയ്ജിയെയാണ് (28) പിടികൂടിയത്. മദ്യം കടത്താന്‍ ഉപയോഗിച്ച റിക്ഷയും പിടിച്ചെടുത്തു. 8 ലിറ്റര്‍ മദ്യമാണ് എക്സൈസ് ജയ്ജിയുടെ ഓട്ടോറിക്ഷയില്‍ നിന്നും പിടിച്ചെടുത്തത്.
പടുപ്പ്, ശങ്കരമ്പാടി തുടങ്ങിയ പ്രദേശങ്ങളില്‍ അനധികൃതമായി മദ്യം വില്‍ക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് എക്സൈസ് ഓട്ടോറിക്ഷ പരിശോധിച്ചത്.
0 Comments