റിയല്‍ യുവതിക്ക് ഭര്‍ത്താവിനെ വേണ്ട


കാഞ്ഞങ്ങാട്: സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരിയായ യുവതിയെ ഭര്‍ത്താവ് കടയില്‍ കയറി അക്രമിച്ചു.
തോയമ്മലിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ സന്തോഷാണ് ഭാര്യ ലിജിതയെ (32) റിയല്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി മര്‍ദ്ദിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ലിജിത ബങ്കളത്തെ സ്വന്തം വീട്ടിലാണ് താമസം. കഴിഞ്ഞ ദിവസം സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ സന്തോഷ് ലിജിതയുടെ കവിളത്തടിക്കുകയും ചവിട്ടി വീഴ്ത്തുകയുമായിരുന്നുവത്രെ. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ലിജിതയെ സൂപ്പര്‍മാര്‍ക്കറ്റിലെ ഗോഡൗണില്‍ വെച്ചും ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് ബോധരഹിതയായി വീണ ലിജിതയെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്നാണ് സന്തോഷിനെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. ഭര്‍തൃവീട്ടില്‍ വെച്ചും ലിജിതയെ ഭര്‍ത്താവ് സ്ഥിരം മര്‍ദ്ദിക്കാറുണ്ടത്രെ. ഗാര്‍ഹിക പീഡനം അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ്.

Post a Comment

0 Comments