നീലേശ്വരം: ഹോട്ടല്‍ ജീവനക്കാരനെ വീട്ടുമുറ്റത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
ചിറപ്പുറം പാലത്തിന് സമീപത്തെ ഓട്ടോറിക്ഷാഡ്രൈവര്‍ ഗോപാലകൃഷ്ണന്-അനിത ദമ്പതികളുടെ മകന് പ്രശോഭിനെയാണ്(36) വീട്ടുമുറ്റത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സഹോദരന്: പ്രശാന്ത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പും പ്രശോഭ് കെട്ടിതൂങ്ങിമരിക്കാന് ശ്രമിച്ചിരുന്നു. അന്ന് നാട്ടുകാര്‍ രക്ഷപ്പെടുത്തി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
0 Comments