കാസര്‍കോട്: ഫിഷറീസ്, സിവില്‍ സപ്ലൈസ്, മത്സ്യഫെഡ് വകുപ്പുകള്‍ ചേര്‍ന്ന് സംയുക്തമായി ഏപ്രില്‍ 19 ന് ജില്ലയിലെ 13 സെന്ററുകളില്‍ എഞ്ചിനുകളുടെയും യാനങ്ങളുടെയും സംയുക്ത പരിശോധന നടത്തും.
ഇതിനുള്ള അപേക്ഷ ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് 25 നകം മത്സ്യഭവന് ഓഫീസുകളില്‍ സമര്‍പ്പിക്കണം. നിലവില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫീസില്‍ നിന്നും ലൈസന്‍സ് ലഭ്യമാക്കി അതിന്റെ പകര്‍പ്പ് മത്സ്യഭവന് ഓഫീസുകളില്‍ മാര്‍ച്ച് 25 നകം നല്‍കണം.
0 Comments