കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് കോടതി സമുച്ചയത്തില്‍ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റയുടെ കൊറോണ ഹെല്‍പ്പ് ഡസ്ക്ക് പ്രവര്‍ത്തനം ആരംഭിച്ചു.
ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാനും സബ് ജഡ്ജിയുമായ വിദ്യാധരന് ഉദ്ഘാടനം ചെയ്തു. രണ്ടു പാരാ ലീഗല്‍ വളണ്ടിയര്‍മാരുടെ സേവനം പ്രവര്‍ത്തി ദിവസങ്ങളില്‍ ഉണ്ടായിരിക്കും.
കോടതി സമുച്ചയത്തിലേക്കുള്ള പ്രവേശനം പടിഞ്ഞാറു ഭാഗത്തുള്ള ഗെയിറ്റിലൂടെ മാത്രം നിജ പെടുത്തി. കോടതിയില്‍ പ്രേവേശിക്കുന്ന എല്ലാവര്ക്കും സാനിട്ടറീസിര് നല്‍കാനും, കൈ കഴുകാനുള്ള സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്. കോടതിയില്‍ മാര്‍ച്ച് 31വരെ കക്ഷികള്‍ നേരിട്ട് വരുന്നത് ഒഴിവാക്കി.
0 Comments