രേഷ്മയ്ക്ക് ശ്രദ്ധാഞ്ജലി


കാഞ്ഞങ്ങാട്: മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പഠനവും പരിശീലനവും പുനരധിവാസവും നല്‍കി വരുന്ന ആനന്ദാശ്രമം റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി രേഷ്മയുടെ ആകസ്മിക വേര്‍പാടില്‍ സഹപാഠികളും, അദ്ധ്യാപകരും, രക്ഷിതാക്കളും ചേര്‍ന്ന് ശ്രദ്ധാഞ്ജലികളര്‍പ്പിച്ചു.
സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ബീന സുകു, പി.ടി.എ.പ്രസിഡണ്ട് ടി.മുഹമ്മദ് അസ്ലം, സ്‌കൂള്‍ ഡപ്യൂട്ടി ഡയറക്ടര്‍ എന്‍.സുരേഷ്, സ്റ്റാഫ് സെക്രട്ടറി ആര്‍.ഷൈനി തുടങ്ങിയവരുടെ നേതൃത്വത്തില്‍ സഹപാഠികളും, അദ്ധ്യാപകരും ചേര്‍ന്ന് പുഷ്പാര്‍ച്ചന നടത്തി. റിട്ട:സഹകരണ രജിസ്റ്റാര്‍കാഞ്ഞങ്ങാട് സൗത്തിലെ രാജന്റെയും, ലീലയുടെയും മകളായ രേഷ്മ കഴിഞ്ഞ 24 വര്‍ഷമായി റോട്ടറി സ്‌കൂളില്‍ പഠനവും,അതോടൊപ്പം സ്‌കൂളിലെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ പരിശീലനത്തിലുമായിരുന്നു. കരള്‍സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രേഷ്മ മരണപ്പെട്ടത്.

Post a Comment

0 Comments