കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ പെണ്‍കുട്ടികള്‍ മാത്രം താമസിച്ചു പഠിക്കുന്ന ജി ആര് എഫ് ടി എച്ച് എസ് ഫോര്‍ ഗേള്‍സ് സ്കൂളിലെ 2020-21 വര്‍ഷത്തേക്ക് എട്ടാം തരത്തിലേക്ക് അംഗീകൃത മത്സ്യത്തൊഴിലാളികളുടെ പെണ്മക്കളുടെ പ്രവേശനത്തിന് അപേക്ഷിക്കാം.
മെയ് അഞ്ച് വരെ അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥിനികള്‍ രക്ഷിതാക്കളോടൊപ്പം സാക്ഷ്യപത്രം സഹിതം മെയ് 11 ന് രാവിലെ 10 ന് സ്കൂളില്‍ എത്തണം. ഫോണ്‍ 0467 2203946.
0 Comments