പാര്‍ട്ടിയില്‍ വീണ്ടും 'ശശിരോഗവൈറസ് ' നേതാവിന്റെ ഭാര്യ രണ്ടാംവട്ടവും പിണങ്ങിപോയി


നീലേശ്വരം: നീലേശ്വരത്തെ പാര്‍ട്ടിക്കുള്ളില്‍ വീണ്ടും പെണ്‍വിവാദം ഉയര്‍ന്നു. നീലേശ്വരം ഏരിയക്കകത്തെ സ്വര്‍ണ്ണപ്പണ്ടതട്ടിപ്പ് ഉയര്‍ന്ന ലോക്കല്‍ കമ്മറ്റിയിലെ നേതാവിനെതിരെയാണ് പെണ്‍വിവാദമുയര്‍ന്നത്.
വിവാഹിതയായ ഒരു അധ്യാപികയുമായി നേതാവിനുള്ള വഴിവിട്ട ബന്ധം പാര്‍ട്ടി അണികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായി. അധ്യാപികയുമായുള്ള വാട്‌സ് ആപ്പ് സന്ദേശവും മൊബൈല്‍ സംഭാഷണവും കയ്യോടെ പിടികൂടിയതിനെതുടര്‍ന്ന് നേതാവിന്റെ ഭാര്യ ഭര്‍ത്താവുമായി പിണങ്ങി മക്കളെയുംകൂട്ടി സ്വന്തം വീട്ടിലേക്ക് പോയി. ഇതോടെ നേതാവിന്റെ പെണ്‍വിവാദം ഏരിയാകമ്മറ്റിയില്‍ പരാതിയായെത്തി. തുടര്‍ന്ന് ഏരിയാ സെക്രട്ടറിയുടെയും മുന്‍ ജില്ലാകമ്മറ്റിയംഗവും പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന മുതിര്‍ന്ന നേതാവിന്റെയും സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ അധ്യാപികയുമായുള്ള ബന്ധം ഒഴിവാക്കാമെന്നും കുടുംബവുമായി നല്ല നിലയില്‍ തുടര്‍ന്നുപോകാമെന്നും നേതാവ് സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ പിണങ്ങിപ്പോയ ഭാര്യ വീണ്ടും ഭര്‍തൃവീട്ടില്‍ തിരിച്ചെത്തി. എന്നാല്‍ ഏതാനും ദിവസം കഴിഞ്ഞതോടെ ഭര്‍ത്താവും അധ്യാപികയും തമ്മിലുള്ള വാട്‌സ് ആപ്പ് സന്ദേശവും ഫോണ്‍ ശൃംഗാരവും വീണ്ടും ഭാര്യ പിടികൂടുകയും ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്കുതന്നെ തിരിച്ചുപോവുകയും ചെയ്തു. സമൂഹത്തില്‍ മാതൃകയാകേണ്ട പാര്‍ട്ടിനേതാവിന്റെ അവിഹിതബന്ധം ഒതുക്കിതീര്‍ക്കാനുള്ള ഏരിയാനേതൃത്വത്തിന്റെ നിലപാടിനെതിരെ അണികളില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.
നീലേശ്വരം ഏരിയാകമ്മറ്റിയിലെ മറ്റൊരു നേതാവും കുടുംബശ്രീ നേതാവുമായ യുവതിയുമായുള്ള നഗ്നചിത്രവിവാദം ഉയര്‍ന്നുവന്നപ്പോള്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ വെക്കുകയും കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏരിയാനേതാവിനെയും പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ സമാനമായ ആരോപണം ഉയര്‍ന്നുവന്ന മലയോരത്തെ നേതാവിനെ സംരക്ഷിക്കുന്ന ഏരിയാനേതാവിന്റെ നിലപാടിനെതിരെയാണ് പാര്‍ട്ടി അണികളില്‍ പ്രതിഷേധം ഉയരുന്നത്.
ശശിരോഗ വൈറസിന്റെ ആദ്യ പ്രഭവകേന്ദ്രം നീലേശ്വരം പാലായി ആയിരുന്നു.

Post a Comment

0 Comments