കലാസാംസ്‌ക്കാരിക കൂട്ടായ്മ


തളങ്കര: തളങ്കരയില്‍ കലയുടെയും സാംസ്‌കാരിക തുടിപ്പുകളുടെയും പഴയ കാലം തിരിച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായി തളങ്കര ആര്‍ട്‌സ് ആന്റ് തിയേറ്ററിക്‌സ് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ കലാ സാംസ്‌കാരിക കൂട്ടായ്മക്ക് രൂപം നല്‍കി. 'ടി.എ.ടി.പി'യുടെ നാമകരണവും ലോഗോ പ്രകാശനവും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് നിര്‍വ്വഹിച്ചു.
വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്‌യ തളങ്കര അധ്യക്ഷതവഹിച്ചു. ടി.എ.ടി.പിയുടെ അരങ്ങേറ്റമായി ഏപ്രില്‍ 4 ന് മുസ്ലിം ഹൈസ്‌കൂളില്‍ നാടകാവതരണം ഉണ്ടാവും. കവി പി.എസ്. ഹമീദ് രചിച്ച 'ഇന്ത്യ: ഇന്നലെ, ഇന്ന്, നാളെ' വിഷ്വല്‍ സോങിന്റെ പ്രകാശനം മുന്‍ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു നിര്‍വ്വഹിച്ചു.
ടി.എ. ഷാഫി, ടി.എ. ഇബ്രാഹിം, ടി.വി. ഗംഗാധരന്‍, ടി.എ. കുഞ്ഞഹമ്മദ് മാസ്റ്റര്‍, എരിയാല്‍ ഷരീഫ്, കെ.എം. അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments