ജില്ലാ ശിശു ക്ഷേമ സമിതി ഭാരവാഹികള്‍


കാസര്‍കോട് ജില്ലാ ശിശുക്ഷേമ സമിതി ഭരണ സമിതിയിലേക്ക് 2020-2023 വര്‍ഷത്തേക്ക് ഭാരവാഹികള്‍ ചുമതലയേറ്റു.
സെക്രട്ടറിയായി തിരഞ്ഞെടുത്ത പാണലം തേര്‍വാനം മൂലയില്‍ ടി എം എ കരീമിന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു സത്യവാചകം ചൊല്ലി കൊടുത്തു. സെക്രട്ടറി മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലികൊടുത്തു. എം.എല്‍.എ മാരായ കെ.കുഞ്ഞിരാമനും എം.രാജഗോപാലനും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വൈസ് പ്രസിഡണ്ടായി ചെറുവത്തൂര്‍ മൂലക്കണ്ടത്തെ കെ. രമണിയെയും ജോയിന്റ് സെക്രട്ടറിയായി പാക്കം പള്ളിപുഴയില്‍ വി.സൂരജിനെയും ട്രഷറര്‍ ആയി ചെറുവത്തൂര്‍ പുതിയക്കണ്ടത്ത സി വി ഗിരീശനെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി കാറഡുക്ക കാനക്കോടിലെ കെ ജയനെയും കൊളവയലിലെ എം വി നാരായണനെയും കരിന്തളം ഓമച്ചേരിയിലെ കെ സതീശനെയും, പടന്ന കടപ്പുറം സുരുദേവ് നിവാസിലെ പി.ശ്യാമളയെയും ഏകകണ്ഠമായി തിരഞ്ഞെടുത്തു.

Post a Comment

0 Comments