കേന്ദ്ര സര്‍ക്കാറിന്റെ മാധ്യമ വിലക്ക് ചെറുത്തുതോല്‍പ്പിക്കണം


കാസര്‍കോട്: ഡല്‍ഹി കലാപം റിപ്പോര്‍ട്ടുചെയ്തതിന് മീഡിയ വണ്‍, ഏഷ്യാനെറ്റ് ചാനലുകളുടെ സംപ്രേഷണം നിര്‍ത്തിവയ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഹൈദറാബാദ് കെ.എം സി സി കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര അഭിപ്രായപ്പെട്ടു.
മാധ്യമങ്ങളുടെ വായമൂടിക്കേട്ടിയും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ദുഷ്ട ചെയ്തികള്‍ മറച്ചു പിടിക്കാമെന്നാണ് കേന്ദ്ര ഭരണകൂടത്തിന്റെ വ്യാമോഹം മാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ ഇംഗിതങ്ങള്‍ക്കനുസരിച്ച് തങ്ങള്‍ പറയുന്നതുമാത്രം റിപ്പോര്‍ട്ടുചെയ്താല്‍ മതിയെന്ന നിലപാട് ജനാധിപത്യത്തിന് ഭൂഷണമല്ല.
കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊണ്ടിട്ടുള്ള നടപടി അടിയന്തരമായി പിന്‍വലിക്കാന്‍ തയ്യാറാവുന്ന താണ് കേന്ദ്ര സര്‍ക്കാറിന് നല്ല തന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments