പെരിയ ടൗണില്‍ അനധികൃത വഴിയോര കച്ചവടക്കാര്‍ വിലസുന്നു


പെരിയ: വര്‍ഷങ്ങളായി പെരിയ ബസ്‌സ്റ്റോപ്പില്‍ ദേശീയ പാതയോരത്ത് അനധികൃതമായി കച്ചവടം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ അധികാരികള്‍.
കച്ചവടം നിര്‍ത്തി പെട്ടികടകള്‍ നീക്കം ചെയ്യാന്‍ കോടതി ഉത്തരവ് നിലനില്‍ക്കെ കല്ലും സിമന്റ് ഉപയോഗിച്ച് സ്ഥിരമായി ബില്‍ഡിംഗ് കെട്ടി കച്ചവടം തുടരുന്ന സാഹചര്യത്തില്‍ ലാന്‍ഡ് ട്രിബ്യൂണല്‍ തല്‍സില്‍ദാര്‍ 50000 രൂപ പിഴ അടക്കാനും അനധികൃത നിര്‍മ്മിതികള്‍ പൊളിച്ചു മാറ്റാനും ഉത്തരവിട്ടിരുന്നു. ആ കാലാവധി ഫെബ്രുവരി 6 ന് അവസാനിക്കുകയും ചെയ്തു. നാട്ടുകാരെയും നിയമപരമായി കച്ചവട സ്ഥാപനം നടത്തുന്ന മറ്റു വ്യാപാരികളെയും വിഡ്ഢികള്‍ ആക്കികൊണ്ട് അനങ്ങാപ്പാറയായി നിലകൊള്ളുകയാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ തന്നെ ചോദ്യം ചെയ്തുകൊണ്ട് അനധികൃത കച്ചവടക്കാര്‍. തഹസില്‍ദാര്‍ നടപടി അനുസരിക്കാതെ കച്ചവടം അനധികൃതമായി നടത്തുന്നവര്‍ക്കെതിരെ ള്‍ക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങാനുള്ള ആലോചനയിലാണ് പെരിയയിലെ വ്യാപാരികള്‍.

Post a Comment

0 Comments