എം.എല്‍.എയെ ഗൗനിച്ചില്ല; എസ്.ഐക്ക് സ്ഥലം മാററം


കാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ എം.എല്‍.എ എം.രാജഗോപാലനെ ഗൗനിച്ചില്ലെന്ന ആരോപണ വിധേയനായ ഹോസ്ദുര്‍ഗ് എസ്.ഐ എന്‍.പി.രാഘവനെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റി.
പഴയകാല എസ്.എഫ്.ഐ നേതാക്കളുടെ സംഗമത്തില്‍ പങ്കെടുക്കാന്‍ പടന്നക്കാട് നെഹ്‌റുകോളേജിലെത്തിയ എം.എല്‍.എ കണ്ടപ്പോഴാണ് എസ്.ഐ എന്‍.പി.രാഘവന്‍ ഗൗനിക്കുകയോ സല്യൂട്ടടിക്കുകയോ ചെയ്യാതിരുന്നത്.
സംഭവസ്ഥലത്ത് വാഹനാപകടം ഉണ്ടായപ്പോള്‍ എസ്.ഐ ജീപ്പില്‍ നിന്നും ഇറങ്ങാതെ മറ്റുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അതുകണ്ട എം.എല്‍.എ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ അത് പോലീസുകാരനോട് ചോദിക്കണമെന്നാണത്രെ എസ്.ഐ മറുപടി നല്‍കിയത്. ഇതോടെ എം.എല്‍. എ യുടെ കൂടെയുണ്ടായിരുന്ന പാര്‍ട്ടിപ്രവര്‍ത്തകര്‍ എം. എല്‍.എയോട് ധിക്കാരമായി പെരുമാറിയതെന്തേ എന്ന് ചോദിച്ചപ്പോള്‍ തനിക്ക് എം. എല്‍.എയാണെന്ന് അറിയില്ലായിരുന്നുവെന്നായിരുന്നു രാഘവന്റെ മറുപടി. പിന്നീട് ജീപ്പില്‍ നിന്ന് ഇറങ്ങി എം.എല്‍ എക്ക് സല്യൂട്ട് നല്‍കി.

Post a Comment

0 Comments