ഓലമടയല്‍ ചടങ്ങ് നടത്തി


മടിക്കൈ: മാര്‍ച്ച് 25 മുതല്‍ 28 വരെ നടക്കുന്ന മടിക്കൈ മണക്കടവ് തറവാട് കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഓലമടയല്‍ ചടങ്ങ് നടന്നു.
മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് സി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ അനില്‍ മടിക്കൈ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി സുശീല, കുഞ്ഞിരാമന്‍ കാരണവര്‍, ആഘോഷ കമ്മിറ്റി കണ്‍വീനര്‍ രവി അലയി എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments