വധശ്രമക്കേസിലെ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടു


കാസര്‍കോട്: വധശ്രമക്കേസിലെ പ്രതിയെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടു. 2016 മാര്‍ച്ച് 28 ന് ജയറാമന്‍ എന്നയാളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ബേഡകം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി മണികണ്ഠനെയാണ് കാസര്‍കോട് അഡീ. ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) വെറുതെവിട്ടത്.
2019 ജൂണില്‍ ആരംഭിച്ച കേസിന്റെ വിചാരണ 2020 ഫെബ്രുവരിയിലാണ് അവസാനിച്ചത്. പ്രതിക്കുവേണ്ടി കാസര്‍കോട് ബാറിലെ സീനിയര്‍ ക്രിമിനല്‍ അഭിഭാഷകന്‍ എം.രാമകൃഷ്ണ ഗട്ടിയാണ് ഹാജരായത്.

Post a Comment

0 Comments