ഇനി ഫോണ്‍ വിളിച്ചാല്‍ ബെല്ലടി ശബ്ദം കേള്‍ക്കില്ല; പകരം കൊറോണ മുന്നറിയിപ്പ്


കാഞ്ഞങ്ങാട്: കൊറോണ വ്യാപനം തടയാന്‍ ലോകം ഒറ്റക്കെട്ടായി പരിശ്രമിച്ചുകൊണ്ടിരിക്കെ വ്യത്യസ്ഥ ബോധവത്ക്കരണവുമായി കേന്ദ്രസര്‍ക്കാരും രംഗത്ത്. ഇതിന്റെ ഭാഗമായി മൊബൈല്‍ ഫോണുകളും ബെല്ലിന് പകരം കൊറോണ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ നല്‍കും.
പദ്ധതി നടപ്പാക്കാന്‍ ടെലികോം വകുപ്പിന് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പണം നല്‍കി കോളര്‍ ട്യൂണ്‍ സേവനം ഉപയോഗിക്കുന്ന നമ്പറുകളില്‍ ഈ പദ്ധതി നടപ്പിലാക്കില്ലെന്ന് ടെലികോം ഓപ്പറേറ്റര്‍ പറഞ്ഞു. വളരെ വേഗത്തില്‍ തന്നെ ഈ നിര്‍ദ്ദേശം നടപ്പിലാക്കാനാണ് ശ്രമം. ഇതിനായി പണം ഈടാക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Post a Comment

0 Comments