പുകയില ഉല്‍പ്പന്നവുമായി യുവാവ് പിടിയില്‍


കാഞ്ഞങ്ങാട്: നിരോധിത പുകയില ഉല്‍പ്പന്നവുമായി യുവാവിനെ ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റുചെയ്തു.
വടകരമുക്ക് കൊയലക്കുണ്ട് ഹൗസില്‍ മുഹമ്മദിന്റെ മകന്‍ പി.ഹാരിസ് (37)നെയാണ് ഇന്നലെ ഉച്ചക്ക് മീനാപ്പീസ് പരിസരത്തുവെച്ച് പോലീസ് അറസ്റ്റുചെയ്തത്. ഇയാളില്‍ നിന്ന് 50 പേക്കറ്റോളം ഹാന്‍സ്, മധു, കൂള്‍ തുടങ്ങി യ നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പോലീസ് പിടിച്ചെടുത്തു.

Post a Comment

0 Comments