ബാലവേല; നേപ്പാള്‍ സ്വദേശിയെയടക്കം രണ്ട് കുട്ടികളെ മോചിപ്പിച്ചുചെറുവത്തൂര്‍: ബാലവേല വിരുദ്ധ ജില്ലാ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ശരണ ബാല്യം പദ്ധതിയുടെ സഹകരണത്തോടെ നടത്തിയ പരിശോധനയ്ക്കിടെ ചെറുവത്തൂരിലെ ഹോട്ടലില്‍ ബാലവേലയിലേര്‍പ്പെട്ട രണ്ട് കുട്ടികളെ കണ്ടെത്തി.
തിരിച്ചറിയല്‍ രേഖകളോ പ്രായം തെളിയിക്കുന്ന രേഖകളോ ഇല്ലാത്ത നേപ്പാള്‍ സ്വദേശിയായ കുട്ടിയെയും ബീഹാര്‍ സ്വദേശിയായ കുട്ടിയെയും ബാലവേലയില്‍ നിന്നും മോചിപ്പിച്ച് കാസര്‍കോട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി. ഇവരെ പിന്നീട് പരവനടുക്കം ഗവ.ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി.കാഞ്ഞങ്ങാട് അസി. ലേബര്‍ ഓഫീസര്‍ എം ടി പി ഫൈസലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ശരണ ബാല്യം ചൈ ല്‍ഡ് റസ്‌ക്യൂ ഓഫീസര്‍ അശ്വിന്‍ ബി, ചന്തേര പോലീസ് സ്റ്റേഷനിലെ എസ്.സി പി.ഒ.മാരായ ഹേമലത, വിജയന്‍ എന്നിവര്‍ പങ്കെടുത്തു.ബാലവേല ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാം; ജില്ലാ ലേബര്‍ ഓഫീസ് 04994 256 950, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് 04994 256 990, ചൈല്‍ഡ് ലൈന്‍ 1098.

Post a Comment

0 Comments