സ്വത്ത് തര്‍ക്കം: വിമുക്തഭടനെ വെട്ടിക്കൊല്ലാന്‍ ശ്രമം; അച്ഛനും മക്കളും പിടിയില്‍


പെരിയ: സ്വത്ത് തര്‍ക്കത്തെതുടര്‍ന്ന് വിമുക്തഭടനെ വെട്ടിക്കൊല്ലാന്‍ ശ്രമം.
പെരിയ നാലേക്ര കനിംകുണ്ടിലെ പീതാംബരനുനേരെയാണ് (55) ഇന്ന് രാവിലെ 7.30 ഓടെ വധശ്രമമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ പീതാംബരനെ ഉടന്‍ ജില്ലാ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും നിലഗുരുതരമായതിനാല്‍ മംഗലാപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് നാലേക്രയിലെ കണ്ണന്‍, മക്കളായ അനീഷ്, ബിനീഷ് എന്നിവരെ ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണന്റെ വീടിനോട് ചേര്‍ന്ന് പീതാംബരന് സ്ഥലമുണ്ട്. ഇതിലേക്കുള്ള വഴിയെചൊല്ലി കണ്ണനും പീതാംബരനും തമ്മില്‍ നേരത്തെ തര്‍ക്കത്തിലായിരുന്നു.
ഇന്ന് രാവിലെ സ്ഥലത്തെത്തിയ പീതാംബരനുമായി കണ്ണനും മക്കളും വാക്കേറ്റത്തിലേര്‍പ്പെടുകയായിരുന്നു. ഇതിനിടയിലാണ് കണ്ണന്‍ വെട്ടുകത്തികൊണ്ട് പീതാംബരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇടതുകൈക്കും തലക്കും ആഴത്തിലുള്ള പരിക്കാണുള്ളത്.

Post a Comment

0 Comments