നീലേശ്വരം: നീലേശ്വരത്ത് പുതുതായി നിര്‍മ്മിക്കുന്ന ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോപ്ലക്സിന്റെ രൂപരേഖ അംഗീകരിക്കുന്നതിന് മുന്നോടിയായി ടൗണ്‍ പ്ലാനിംഗ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധിച്ചു.
ബഹുനില ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോപ്ലക്സിന്റെ രൂപരേഖ നഗരസഭാകൗണ്‍സില്‍ അംഗീകരിച്ച് സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇതിന് അംഗീകാരം നല്കണമെങ്കില് ടൗണ്‍ പ്ലാനിംഗ്കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്ന് രാവിലെ അസിസ്റ്റന്റ് ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ ശരത്ശങ്കര്‍, സര്‍വ്വേയര്‍ ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചത്.
ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും നഗരസഭ പൂര്‍ത്തീകരിച്ചുകഴിഞ്ഞു. രൂപരേഖയ്ക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്നതോടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് നഗരസഭാചെയര്‍മാന്‍ പ്രൊഫ.കെ. പി.ജയരാജന് പറഞ്ഞു.
0 Comments