സൈക്ലോണ്‍ ഷെല്‍ട്ടര്‍ നിര്‍മ്മാണം അവലോകന യോഗം നാളെ


കാസര്‍കോട്: ദേശീയ ചുഴലിക്കാറ്റ് അപകടസാധ്യത ലഘൂകരണ പദ്ധതിയുടെ ഭാഗമായി കുമ്പള, കുഡ്‌ലു, പുല്ലൂര്‍ എന്നിവിടങ്ങളില്‍ നിര്‍മ്മിക്കുന്ന വിവിധോദ്ദേശ്യ അഭയകേന്ദ്രങ്ങളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ നാളെ ഉച്ചയ്ക്ക് 12.30 ന് കളക്ടറേറ്റില്‍ യോഗം ചേരും.
യോഗത്തില്‍ കുമ്പള, മധൂര്‍, പുല്ലൂര്‍ -പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

Post a Comment

0 Comments