പയ്യന്നൂര്‍: പയ്യന്നൂര്‍ പുതിയ ബസ്റ്റാന്റിന് സമീപത്തെ ഷോപ്രിക്സ് ഇലക്ട്രിക്ക് മാളില്‍ ഇന്ന് ഉച്ചയോടെ വന്‍ അഗ്നിബാധയുണ്ടായി.
കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് തീപിടുത്തമുണ്ടായത്. നിമിഷങ്ങള്‍ക്കകം തീ കെട്ടിടമാകെ ആളിപടര്‍ന്നു. മാളിനകത്തുണ്ടായിരുന്ന ജീവനക്കാരും ഉപഭോക്താക്കളും ഓടി രക്ഷപ്പെടുകയായിരുന്നു. ആറോളം യൂനിറ്റ് ഫയര്‍എന്‍ജിനുകള്‍ എത്തിയിട്ടും തീ അണക്കാനായില്ല. ഉച്ചക്ക് ഒരു മണിയോടെ കെട്ടിടം പൂര്‍ണ്ണമായും അഗ്നിക്കിരയായി. തീ മറ്റ് കെട്ടിടങ്ങളിലേക്കും പടരാതിരിക്കാനുള്ള ശ്രമമാണ് ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയത്. എന്നിട്ടും തൊട്ടടുത്ത രണ്ട് കടകളിലേക്ക് കൂടി തീ പടര്‍ന്നു. കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ പയ്യന്നൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവരും.
0 Comments