ഗതാഗതം നിരോധിച്ചു


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടി.ബി ശവപറമ്പ കൊട്രച്ചാല്‍ റോഡിന്റെ (പുതിയകോട്ട മിനി സിവില്‍സ്റ്റേഷന്‍ ജംഗ്ഷന്‍ മുതല്‍ കുശാല്‍ നഗര്‍ ശവപറമ്പറോഡ് ജംഗ്ഷന്‍ വരെ) അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് ഏഴ് മുതല്‍ ഈ ഭാഗത്ത് കുടിയുളള ഗതാഗതം നിരോധിച്ചു.
ഈ ഭാഗത്ത് കൂടി പോകുന്ന വാഹനങ്ങള്‍ കാഞ്ഞങ്ങാട് കോട്ടച്ചേരി ജംഗ്ഷനില്‍നിന്നും റെയില്‍വേ സ്റ്റേഷന്‍ റോഡ് വഴി കടന്ന് മീനാപ്പീസ് ജംഗ്ഷനില്‍ നിന്നും ഇടത് ഭാഗത്തുകൂടി ഹോസ്ദുര്‍ഗ്ഗ് കടപ്പുറം വഴി മുനിസിപ്പാലിറ്റി റോഡിലുടെ വന്ന് ടി.ബി.ശവപറമ്പ റോഡില്‍ പ്രവേശിക്കണം. തിരിച്ചുവരുന്ന വാഹനങ്ങളും ഇതേ റൂട്ടില്‍ കൂടി വരണം.

Post a Comment

0 Comments