തിരുവനന്തപുരം: ബിജെപി ഭാരവാഹിപ്പട്ടികയില്‍ അതൃപ്തി പുകഞ്ഞ് ബിജെപി. തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പ്രഖ്യാപിച്ച സംസ്ഥാന ഭാരവാഹി പട്ടികയില്‍ വി.മുരളീധര പക്ഷത്തിന് മൃഗീയ ആധിപത്യമുണ്ടെന്ന ആക്ഷേപമാണ് പികെ കൃഷ്ണദാസ് പക്ഷം ഉന്നയിക്കുന്നത്. പുതിയ പട്ടികയില്‍ കടുത്ത അതൃപ്തിയാണ് പി.കെ കൃഷ്ണദാസ് പക്ഷത്തിന് ഉള്ളത്. ഭാരവാഹി പട്ടികയിലെ അതൃപ്തി പി.കെ കൃഷ്ണദാസ് പക്ഷം ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
ജനല്സെക്രട്ടറിമാരായിരുന്ന എന്‍.എന്‍ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും പുതിയ പട്ടിക അനുസരിച്ച് വൈസ് പ്രസിഡന്റുമാരാണ്. എം.ടി രമേശാകട്ടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തന്നെ തുടരുമെന്നായിരുന്നു കെ.സുരേന്ദ്രന്റെ പ്രഖ്യാപനം. കെ.സുരേന്ദ്രന് കീഴില്‍ സംഘടനാ ചുമതല ഏറ്റെടുക്കാനില്ലെന്ന് മൂന്ന് പേരും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച വേണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നാണ് നേതാക്കള്‍ അനൗദ്യോഗികമായി നല്കുന്ന പ്രതികരണം. വെട്ടിനിരത്തലിലെ അതൃപ്തി ബി.ജെ.പി സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിനോടും പങ്കുവച്ചിട്ടുണ്ടെന്നാണ് വിവരം.
0 Comments