കെ.പി.മോഹനന്‍ സംസ്ഥാന സെക്രട്ടറി


കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗ് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.പി.മോഹനനെ ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ നോമിനേറ്റുചെയ്തു.
മോഹനന്‍ ദളിത് കോണ്‍ഗ്രസിന്റെ മുന്‍ ജില്ലാ പ്രസിഡണ്ടാണ്. നിലവില്‍ ഹോസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതിഅംഗം കൂടിയാണ് കുശാല്‍നഗര്‍ സ്വദേശിയായ മോഹനന്‍.
ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടായിരുന്ന പരേതനായ കെ.പി.കണ്ണന്റെ മകനാണ്. ഭാര്യ രാധാമണി. മക്കള്‍ അസ്മിതമോഹന്‍, അനീഷ്മിതമോഹന്‍.

Post a Comment

0 Comments