ക്രിക്കറ്റ് പ്രീമിയര്‍ ലീഗും ആദരിക്കല്‍ ചടങ്ങും


കാസര്‍കോട്: കലാ, കായിക ,ജീവകാരുണ്യം എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തി വരുന്ന ഫ്‌ളവേഴ്‌സ് കോപ്പ നടത്തുന്ന ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് & ആദരിക്കല്‍ ചടങ്ങ് 2020 മാര്‍ച്ച് 7, 8 തീയ്യതികളില്‍ കോപ്പ മദീന ഗ്രീന്‍ ഗാര്‍ഡന്‍ ഗ്രൗണ്ടില്‍ നടക്കും.
എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ പരിപാടി ഉല്‍ഘാടനം ചെയ്യും.
ഇ ഗവേണേഴ്‌സ് നാഷണല്‍ അവാര്‍ഡ് വിന്നര്‍ ജില്ലാ കളക്ടര്‍ സജിത്ത് ബാബു കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനും പ്രളയബാധിതര്‍ക്ക് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തതിന് കേരള ഡി.ജി.പി യുടെ ബാഡ്ജ് ഓഫ് ഓണര്‍ കരസ്ഥമാക്കിയ കെ.പി.വി. രാജീവനും ഫ്‌ളവേഴ്‌സ് കോപ്പയുടെ ആദരവ് നല്‍കും.
മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റിന്റെ റോഡ് സുരക്ഷാ വാരാചാരണത്തിന്റെ ഭാഗമായി നടന്ന ബ്ലഡ് ഡോനെഷന്‍ ക്യാമ്പില്‍ പങ്കെടുത്ത ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ഉണ്ടാവുമെന്ന് ക്ലബ്ബ് പ്രസിഡന്റ് നൗഷാദ് ബായിക്കര, ജനറല്‍ സെക്രട്ടറി സമദ് കോപ്പ, ട്രഷറര്‍ മജീദ് ബി.എസ് എന്നിവര്‍ അറിയിച്ചു.

Post a Comment

0 Comments