പൊള്ളുന്ന വെയിലിലും ആവേശം ചോരാതെ കുട്ടിപ്പൊലീസ് പാസ്സിംഗ്ഔട്ട് പരേഡ്


അഡൂര്‍: സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ 2018-2020 ബാച്ചിന്റെ പാസ്സിംഗ്ഔട്ട് പരേഡ് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് നടത്തി.
രണ്ടു വര്‍ഷം പരിശീലനം നേടിയ 44 വിദ്യാര്‍ത്ഥികളാണ് പരേഡില്‍ പങ്കെടുത്തത്. ആദൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. പി.കെ. മുകുന്ദന്‍ പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു. എസ്.പി.സി. ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ വിനീഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരേഡില്‍ മികച്ച കേഡറ്റുകളായി തിരഞ്ഞെടുക്കപ്പെട്ട ബി. താബിയ തസ്‌നീം, പി.വി. ആര്യ, പി.ജെ. ലാവണ്യ എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ കൈമാറി.
പിടിഎ പ്രസിഡന്റ് ജെ.ഹരീഷന്‍ മാസ്റ്റര്‍, വൈസ് പ്രസിഡന്റ് ബി. രാധാകൃഷ്ണ, പ്രിന്‍സിപ്പാള്‍ പി. ലക്ഷ്മണന്‍, എസ്.പി.സി.എ. ഡി.എന്‍.ഒ. ശ്രീധരന്‍, അഡൂര്‍ വില്ലേജ് ഓഫീസര്‍ ബിന്ദു, ആദൂര്‍ എ.എസ്.ഐ. മോഹനന്‍, സിവില്‍ പൊലീസ് ഓഫീസര്‍ രതീഷ്, എസ്. പി. സി. സി.പി.ഒ. ഡി.കെ. രതീഷ്, എ.സി.പി.ഒ. വി. ശാന്തി, എ.ഗംഗാധരന്‍, പോലീസ് ഉദ്യാഗസ്ഥര്‍, പി.റ്റി.എ ഭാരവാഹികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.

Post a Comment

0 Comments