മാസ്‌ക്കുകളുടെ വിതരണോദ്ഘാടനം


കാസര്‍കോട്: കൊറോണ വൈറസ് പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ ഇശല്‍ കുടുംബശ്രീ യൂണിറ്റ് നിര്‍മ്മിച്ച പുനരുപയോഗ കോട്ടണ്‍ മാസ്‌ക്കുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ നിവഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷാസിയ സി.എം, പഞ്ചായത്ത് അംഗം എന്‍ വി ബാലന്‍, പഞ്ചായത്ത് സെക്രട്ടറി ദേവദാസ് പി, സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ മുംതാസ് അബൂബക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments