ലോക്‌സഭയിലെ സസ്‌പെന്‍ഷന്‍; നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്; ഉണ്ണിത്താന്‍ കാസര്‍കോട്ടേക്ക് വിട്ടു


ദില്ലി: ദില്ലി കലാപം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിഷേധിക്കുന്നതിനിടെ എംപിമാരെ സസ്‌പെന്റ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്.
സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ സഭക്കകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് തീരുമാനം. പാര്‍ലമെന്റ് പരിസരത്ത് നിന്ന് മാറണമെന്ന് എംപിമാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും സസ്‌പെന്‍ഷനിലായ കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഒഴികെ മറ്റ് എംപിമാര്‍ വിലക്ക് ലംഘിച്ച് ഇന്ന് പാര്‍ലമെന്റിലെത്തി. ഉണ്ണിത്താന്‍ ഇന്ന് രാവിലെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ കോണ്‍ഗ്രസുകാരുടെ സ്വീകരണം ഏറ്റുവാങ്ങാന്‍ ഇന്നലെ കാസര്‍കോട്ടേക്ക് പുറപ്പെട്ടു.
ലോകസ്ഭയില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ എടുത്ത അച്ചടക്ക നടപടി ശരിയല്ലെന്ന് നടപടിക്ക് വിധേയനായ ടി. എന്‍.പ്രതാപന്‍ പ്രതികരിച്ചു. പാര്‍ലമെന്റിന് അകത്തും പുറത്തും പോരാട്ടം ശക്തമായി തുടരും. പാര്‍ലമെന്റ് ജാധിപത്യത്തില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാന്‍ ഉള്ള ശ്രമങ്ങളെ അംഗീകരിക്കില്ല. സസ്‌പെന്‍ഷന്‍ നടപടികള്‍ ഒരു തരത്തിലും സഭക്ക് ഉള്ളിലെ പോരാട്ടത്തെ ബാധിക്കില്ലെന്നും ഇന്ത്യ മതരാഷ്ട്രം ആക്കാനുള്ള ശ്രമങ്ങള്‍ക്ക് കൂട്ട് നില്‍ക്കില്ലെന്നും ടി.എന്‍.പ്രതാപന്‍ ദില്ലിയില്‍ പ്രതികരിച്ചു.

Post a Comment

0 Comments