നെല്‍കൃഷി നിലച്ചു; വയലിലെ വെള്ളം ഇറങ്ങിയില്ല


നീലേശ്വരം: വയലില്‍ നിന്ന് വെള്ളം ഇറങ്ങിപ്പോകാത്തതിനാല്‍ കര്‍ഷകര്‍ നെല്‍കൃഷി നിറുത്തി. പൂവാലംകൈ പാടത്താണ് രണ്ടു ഭാഗത്തുമുള്ളതോട്ടില്‍ മണ്ണ് നിറഞ്ഞ് വെള്ളം ഗതിമുട്ടി നിന്നത്. വെള്ളം വയലില്‍ കെട്ടിക്കിടക്കുന്നതിനാല്‍ കൃഷി വെള്ളത്തില്‍ മുങ്ങി നശിക്കുകയാണ് പതിവ്.
മുന്‍ കാലങ്ങളില്‍ മൂന്ന് വിളയെടുത്ത പാടശേഖരമാണിത്. അന്ന് രണ്ടു ഭാഗത്തുമുള്ള തോട്ടിലൂടെ വയലിലുള്ള വെള്ളം ഒഴുകിപ്പോകുമായിരുന്നു. ഇപ്പോള്‍ ഏതാനും വര്‍ഷങ്ങളായി തോട്ടില്‍ മണ്ണ് വന്ന് നിറഞ്ഞതിനാല്‍ വയലിലുള്ള വെള്ളത്തിന് ഒഴുകിപ്പോകാന്‍ ഇടമില്ലാതായി. വയലിനേക്കാള്‍ ഉയരത്തിലാണ് ഇപ്പോള്‍ തോട്ടില്‍ മണ്ണ് നിറഞ്ഞു കിടക്കുന്നത്.
ഈ വര്‍ഷം ഒറ്റ വിളയായ മുണ്ടകന്‍ വിത്ത് വിതച്ചത് തന്നെ വെള്ളത്തില്‍ മുങ്ങി കൊയ്ത്ത് യന്ത്രം വരാന്‍ പറ്റാത്തതിനാല്‍ നശിക്കുകയാണ് ചെയ്തത്. രണ്ടു ഭാഗത്തുമുള്ള തോട്ടിലെ മണ്ണ് നീക്കിയാല്‍ തന്നെ വെള്ളം യഥേഷ്ടം ഒഴുകിപോകും. തോടിലെ മണ്ണ് നീക്കാന്‍ നെല്‍കര്‍ഷകര്‍ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ കൃഷി വകുപ്പിന്റെ ഭാഗത്തു നിന്ന് അനുകൂല നടപടി ഉണ്ടായിട്ടില്ല നഷ്ടം സഹിച്ച് കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്ക് താത്പര്യമുണ്ടെങ്കിലും അതിനനുകൂലമായ നടപടിയെടുക്കാന്‍ അധികൃതര്‍ക്കാവുന്നില്ല.

Post a Comment

0 Comments