വിദേശത്തു നിന്നും വരുന്നവരെ പ്രത്യേക വാഹനത്തില്‍ തലപ്പാടിയില്‍ എത്തിക്കും


കാസര്‍കോട്: മംഗലാപുരം വിമാനത്താവളം വഴി വിദേശത്തു നിന്നു കേരളത്തിലേക്ക് വരുന്നവരെ കര്‍ണ്ണാടക സര്‍ക്കാരിന്റെ പ്രത്യേക വാഹനത്തില്‍ തലപ്പാടിയില്‍ എത്തിക്കും. ഇവരെ പ്രത്യേക മെഡിക്കല്‍ ടീം പരിശോധിക്കും.
അതിനുശേഷം രോഗലക്ഷണമുള്ളവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിക്കും. രോഗലക്ഷണം ഇല്ലാത്തവരെ കെ.എസ്.ആര്‍. ടി.സി ബസ്സില്‍ കാസര്‍കോട് എത്തിക്കും. രോഗലക്ഷണം ഇല്ലാത്തവര്‍ തലപ്പാടിയില്‍ നിന്നും സ്വകാര്യവാഹനത്തില്‍ പോകാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ തലപ്പാടി കൗണ്ടറില്‍ സൂക്ഷിച്ചിരിക്കുന്ന സാക്ഷ്യപത്രത്തില്‍ ഒപ്പിട്ട് നല്കണം. തുടര്‍ന്ന് അവര്‍ക്ക് സ്വകാര്യ വാഹനത്തില്‍ പോകാം.
കളക്ടറേറ്റിലെ കൊറോണ കണ്‍ട്രോള്‍ റൂമില്‍ നടന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി പി എസ് സാബു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാമദാസ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. എ ടി മനോജ,് എ.ഡി.എം എന്‍ ദേവീദാസ് എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments