ഹൗസ് മെയ്ഡ് പരിശീലന പരിപാടി


അജാനൂര്‍: അജാനൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ മൂലക്കണ്ടം കേന്ദ്രീകരിച്ച് എറൈസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹൗസ് മെയ്ഡ് പരിശീലന പരിപാടി ആരംഭിച്ചു.
ഓറിന്റേഷന്‍ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ നിര്‍വഹിച്ചു. എ.ഡി. എം. സി ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാതലത്തില്‍ 15000 പേര്‍ക്ക് തൊഴില്‍ അവസരം പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളില്‍ വൈദഗ്ധ്യ പരിശീലനം നല്‍കി സ്ത്രീകളെ സംരംഭകരാക്കി മാറ്റുകയാണ് പരിപാടിയുടെ ലക്ഷ്യം. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ടി.ശോഭ, ഡി.പി.എം ഹരിപ്രസാദ്, ജ്യോതിഷ്, പ്രിയ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments