ആദായനികുതി വകപ്പിന്റെ നടപടി സഹകരണ മേഖലയെ തകര്‍ക്കും- കെ.സി.ഇ.എഫ്.


തൃക്കരിപ്പൂര്‍: ബാങ്കുകളില്‍ നിന്ന് ഒരു കോടിയിലധികം രൂപ പിന്‍വലിക്കുകയാണെങ്കില്‍ രണ്ട് ശതമാനം നികുതി നല്‍കണമെന്ന ആദായ നികതി വകുപ്പിന്റെ നിബന്ധനയില്‍ നിന്ന് സഹകരണ സംഘങ്ങളെ ഒഴിവാക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് തൃക്കരിപ്പൂര്‍ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ സഹകരണ സംഘങ്ങള്‍ വഴിയാണ് വിതരണം ചെയ്യുന്നത്.
പ്രാഥമിക സംഘങ്ങളില്‍ എത്തുന്ന നിക്ഷേപം ജില്ലാ ബാങ്കുകളിലാണ് നിക്ഷേപിക്കുന്നത്. ബാങ്കുകളിലെ നിക്ഷേപ തുക പിന്‍വലിച്ചാണ് വായ്പയും മറ്റും നല്‍കുന്നത്. കോടികളുടെ ഇടപാടാണ് സഹകരണ സംഘങ്ങളില്‍ നടക്കുന്നത്. ആദായ നികുതി വകുപ്പിന്റെ നിര്‍ദ്ദേശം കേരളീയ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനശക്തിയായ സഹകരണ സംഘങ്ങളെ തകര്‍ക്കുമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
സമ്മേളനം കെ.സി.ഇ.എഫ്.ജില്ലാ പ്രസിഡന്റ് പി.കെ. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് യു.സേതുമാധവന്‍ അധ്യക്ഷനായി. തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റ് ടി. വി.ബാലകൃഷ്ണന്‍, കെ.സി. ഇ.എഫ്.ജില്ലാ സെക്രട്ടറി കെ.ശശി, വനിതാ ഫോറം സംസ്ഥാന കണ്‍വീനര്‍ പി.ശോഭ, താലൂക്ക് ഭാരവാഹികളായ സി.ഇ.ജയന്‍, എം.മനോജ് കുമാര്‍, കെ.പി. ജയദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഷാജി തെക്കില്‍ സ്വാഗതവും കെ.പ്രസീത നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ടി. സുരേശന്‍ (പ്രസിഡണ്ട്) പി.വി.അജയകുമാര്‍, കെ.ഗിരീശന്‍ (വൈസ്.പ്രസിഡണ്ടുമാര്‍) കെ.പദ്മനാഭന്‍ (സെക്രട്ടറി) ടി.രമാദേവി, ഒ.സുജാത (ജോയിന്റ് സെക്രട്ടറി) എ.കെ. ഹാഷിം (ട്രഷറര്‍) വനിതാ ഫോറം ഭാരവാഹികള്‍: കെ.പ്രസീത ( ചെയര്‍മാന്‍) എ.വി.വിജി (കണ്‍വീനര്‍).

Post a Comment

0 Comments